ഒക്ലഹോമയില്‍ സഹോദരനെ വെടിവെച്ചുകൊന്നു: 11 വയസ്സുകാരി അറസ്റ്റില്‍

By: 600002 On: Sep 14, 2026, 8:36 AM

 

പി പി ചെറിയാന്‍

ഒക്ലഹോമ: ഒക്ലഹോമയില്‍ 15 വയസ്സുള്ള സഹോദരനെ വെടിവെച്ചുകൊന്ന കേസില്‍ 11 വയസ്സുകാരിയായ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരന് ആരോ വെടിയേറ്റതായി ഫോണ്‍ വിളിച്ച് അമ്മയെ അറിയിച്ച ശേഷമാണ് പെണ്‍കുട്ടി ഈ കൃത്യം ചെയ്തത്.

എഡ്മണ്ടിലെ വീട്ടില്‍ വെച്ച്  ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ രണ്ടുപേര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടാമത്തെ ഡിഗ്രി കൊലപാതകക്കുറ്റമാണ് പെണ്‍കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള കോടതിയിലല്ല, ജൂവനൈല്‍ കോടതിയിലായിരിക്കും വിചാരണ ചെയ്യുക. കുട്ടികള്‍ക്ക് തോക്ക് എങ്ങനെ ലഭ്യമായി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.