പ്രസാദ് തീയാടിക്കല്‍
കുവൈറ്റ്: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്റെ (കെ.ടി.എം.സി.സി) മുന്‍ പ്രസിഡന്റും ഹോംലാന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രസിഡന്റുമായിരുന്ന ജോണ്‍ മാത്യു നിര്യാതനായി.
കുവൈറ്റിലെ ബ്രദറന്‍ അസംബ്ലി സഭകളുടെ എല്‍ഡറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. മികച്ച സംഘാടകനും വ്യവസായിയുമായിരുന്ന ജോണ്‍ മാത്യു, മനുഷ്യസ്‌നേഹിയും സജീവ സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു.
കെ.ടി.എം.സി.സിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം കുവൈറ്റിലെ മലയാളി ക്രൈസ്തവ സമൂഹത്തില്‍ ശ്രദ്ധേയമായ സേവനമാണ് കാഴ്ചവച്ചത്. ഹോംലാന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വവും സേവനവും വിലപ്പെട്ട സംഭാവനയായി സ്മരിക്കപ്പെടും.
ജോണ്‍ മാത്യുവിന്റെ വേര്‍പാട് കുടുംബാംഗങ്ങള്‍ക്കും സഭാ സമൂഹത്തിനും കുവൈറ്റിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണ്.
സംസ്‌കാര ശുശ്രൂഷകളുടെ വിശദാംശങ്ങള്‍ പിന്നീട്.