ഏലിയാമ്മ വര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതയായി; പൊതുദര്‍ശനവും സംസ്‌കാരവും സെപ്തംബര്‍ 15 ന് ചൊവ്വാഴ്ച

By: 600002 On: Sep 14, 2026, 8:19 AM


 

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: നിരണം കടപ്ര പാറയില്‍ കുറ്റിക്കാട്ടില്‍ വര്‍ഗീസിന്റെ ഭാര്യ.ഏലിയാമ്മ വര്‍ഗീസ് (78) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത തിരുവല്ല കാവുംഭാഗം പണിക്കരു വീട്ടില്‍ കുടുംബാംഗമാണ്. 

മക്കള്‍: ഷീബ ചെറിയാന്‍, സൂസന്‍ മിഥുന്‍, എലിസബത്ത് വര്‍ഗീസ്. (എല്ലാവരും ഹൂസ്റ്റണ്‍)
മരുമക്കള്‍: ചെറിയാന്‍ കോരുത്, മിഥുന്‍ രാജു, ബിനോയ് തോമസ്.  (എല്ലാവരും ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍: അബേല്‍ ചെറിയാന്‍, അബിഗെയ്ല്‍ ചെറിയാന്‍, ഇസബെല്‍ മിഥുന്‍.

സംസ്‌കാര ശുശ്രൂഷകളും പൊതുദര്‍ശനവും സെപ്റ്റംബര്‍ 15 ന് ചൊവ്വാഴ്ച രാവിലെ 9:00 മുതല്‍ 11:30 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ നടക്കും (5810 Almeda Genoa Rd, Houston, TX 77048).

ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 12:00 മണിക്ക് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം & സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണത്തിന്റെ ലൈവ് സ്ട്രീം ലിങ്ക്

https://www.youtube.com/live/cG5R1Z4rz54 

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിനു അലക്‌സ് - 832 348 3711