ജര്‍മനിയില്‍ കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധന 

By: 600007 On: Nov 5, 2021, 5:04 PM

    
യൂറോപ്പില്‍ നാലാം തരംഗം ശക്തമാകുന്നതിനിടെ ജര്‍മനിയില്‍ കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകളാണിത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് റെക്കോര്‍ഡ് കേസുകള്‍ ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കേസുകള്‍ കുത്തനെ കൂടുകയാണ്. രാജ്യത്ത് കോവിഡ് നാലാം തരംഗം അസാധരണമാം വിധത്തില്‍ ആഞ്ഞടിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം മന്ദഗതിയിലായതാണ് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായത്. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങള്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കത്തതിനിലാണ് രാജ്യത്ത് ഇപ്പോള്‍ കോവിഡ് അതിവേഗം വ്യാപിക്കുന്നതെന്നും ജര്‍മനിയുടെ ചില മേഖലകളില്‍ ഇതിനോടകം തീവ്രപരിചരണ വിഭാഗങ്ങള്‍ നിറഞ്ഞുകവിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Content highlight: Germany reports biggest daily rise in covid cases