ചില വിദഗ്ധ തൊഴില്‍ മേഖലകളില്‍ വീസ കാലാവധി തീരുംമുന്‍പേ ജോലി നഷ്ടമായാല്‍ പുതിയത് കണ്ടെത്താന്‍ 60 ദിവസം വരെ രാജ്യത്ത് തുടരാന്‍ ഇളവനുവദിക്കുന്ന നിയമം അമേരിക്ക റദ്ദാക്കുന്നു. എച്ച്1ബി വിസയ്ക്ക് കൂടി ബാധകമായ ഈ ഭേദഗതിയുടെ കരട് ശുപാര്‍ശ പ്രസിദ്ധീകരിച്ചു. നിയമമായാല്‍, ജോലി നഷ്ടമാകുന്ന എച്ച്1ബി വീസക്കാരടക്കം ഉടന്‍ അമേരിക്ക വിടണം. ടെക് കമ്പനികളില്‍ ജോലിയെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് ഏറ്റവും തിരിച്ചടിയാകുന്ന ശുപാര്‍ശയില്‍ പൊതുജനാഭിപ്രായം തേടി രണ്ട് മാസത്തിനകമാണ് നിയമമാക്കുക.