ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കം 

By: 600002 On: Sep 12, 2026, 12:28 PM

 

ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന 18 ആമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായി. ഉച്ചകോടിയിലേക്ക് ലോകനേതാക്കളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷത ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതുമായ കാഴ്ചപ്പാടിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് വ്യക്തമാക്കി, കൂടാതെ, പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ ആശയങ്ങളും ചര്‍ച്ചയാകുമെന്ന് ഇന്ത്യ വ്യക്തമാക്കി.