കൂടുതല്‍ മികച്ചതും ശക്തിയേറിയതുമായ നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ നിര്‍മിക്കുന്നതിന്റെ വേഗം കുറയ്ക്കാന്‍ തയ്യാറാണെന്നറിയിച്ച് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഓള്‍ട്ട്മാന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് മുന്‍നിര എഐ കമ്പനികളുമായി സഹകരിച്ച് ഒന്നിച്ച് വികസന വേഗത കുറയ്ക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. എന്നാല്‍ എതിരാളികളായ കമ്പനികള്‍ അതിന് എത്രത്തോളം തയ്യാറാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.