എം.ജി. ശ്രീകുമാറിന് യു.എ.ഇ.യുടെ ഗോള്‍ഡന്‍ വിസ 

By: 600007 On: Nov 5, 2021, 4:56 PM

    
ഗായകന്‍ എം.ജി. ശ്രീകുമാറിന് യു.എ.ഇ. ഗോള്‍ഡന്‍ വിസ ആദരം. ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍  ഇ.സി.എച്ച് സി.ഇ.ഒ. ഇഖ്ബാല്‍ മാര്‍ക്കോണിയുടെ സാന്നിധ്യത്തില്‍ എം.ജി. ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ദുബായ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് ദീര്‍ഘകാല ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്. ദുബൈയിലെ സര്‍ക്കാര്‍ സേവനദാതാക്കളായ ഇ.സി.എച്ചാണ് വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. 

പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ദുബായിലെത്തിയതായിരുന്നു ഇരുവരും. പതിനൊന്നിലധികം ഇന്ത്യന്‍ ഭാഷകളില്‍ 35000പരം ഗാനങ്ങള്‍ ആലപിച്ച എം.ജി. ശ്രീകുമാര്‍ യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബി ഭാഷയിലും ഗാനം ആലപിക്കാനിരിക്കുകയാണ്. 

Content highlight: MG Sreekumar golden visa