ചൂട് കൂടുന്നു; ഒപ്പം രോഗങ്ങളും: ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ലോകാരോഗ്യ സംഘടന 

By: 600002 On: Sep 12, 2026, 10:03 AM

അന്തരീക്ഷത്തില്‍ ചൂട് കൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍. എല്‍നിനോ പ്രതിഭാസത്തിനൊപ്പം ചൂട് കൂടുന്നതിനാല്‍ രോഗങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന. ഉയര്‍ന്നത് മുതല്‍ വളരെ ഉയര്‍ന്നത് വരെയുള്ള അപകടസാധ്യതാ വിഭാഗത്തിലാണ് ഇന്ത്യയെന്ന് വ്യക്തമാക്കിയ സംഘടന അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.