സഹാറയുടെ 35-ാം വാര്‍ഷിക ഗാലയില്‍ സമാഹരിച്ചത് 1.1 മില്യണ്‍ ഡോളര്‍!

By: 600002 On: Sep 12, 2026, 9:20 AM



പി പി ചെറിയാന്‍

കോസ്റ്റ മെസ (കാലിഫോര്‍ണിയ): സൗത്ത് ഏഷ്യന്‍ ഹെല്‍പ്പ്ലൈന്‍ ആന്‍ഡ് റഫറല്‍ ഏജന്‍സിയുടെ (SAHARA) 35ാം വാര്‍ഷിക ഗാലയില്‍ 1.1 മില്യണ്‍ ഡോളര്‍ (ഏകദേശം 9.2 കോടിയോളം രൂപ) സമാഹരിച്ചു. കോസ്റ്റ മെസയിലെ ഹില്‍ട്ടണില്‍ നടന്ന ചടങ്ങില്‍ 280-ഓളം അതിഥികള്‍ പങ്കെടുത്തു.

ദ ഷാ ഹാപ്പിനസ് ഫൗണ്ടേഷനു വേണ്ടി മനു ഷാ, റീക ഷാ എന്നിവര്‍ നല്‍കിയ 5,00,000 ഡോളറിന്റെ മാച്ചിംഗ് ഗ്രാന്റാണ് തുക വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. സാമൂഹിക സേവനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഈ തുക സഹായിക്കുമെന്ന് സഹാറ ബോര്‍ഡ് പ്രസിഡന്റ് വിഭൂതി ഭൂതയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാരിസോള്‍ സാഞ്ചസും വ്യക്തമാക്കി.

'സീഡ്‌സ് ഓഫ് ഹോപ്പ്, സ്റ്റോറീസ് ഓഫ് കറേജ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാംസ്‌കാരിക പരിപാടികളും കലാ ലേലവും നടന്നു.