പി പി ചെറിയാന്‍
വെര്‍ജീനിയ: വെര്‍ജീനിയയില്‍ VDOT യാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്ന റായ്ഷോണ്‍ യൂജിന്‍ ഡെലാര്‍ജ് (30), ഫിലിപ്പ് അവേരി വില്‍സണ്‍ (34) എന്നിവരെ ജൂലൈ 24-ന് വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 37 കാരിയായ ഡെന്നിക്ക റാച്ചേല്‍ ബോയ്‌സാ സെപ്തംബര് 10 വ്യാഴാഴ്ച പിടിയിലായി.
കുടുംബവഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. നോര്‍ത്ത് കരോലിനയിലെ സ്‌കോട്ട്‌ലന്‍ഡ് നെക്കില്‍വെച്ച് യു.എസ് മാര്‍ഷലുകളുടെ നേതൃത്വത്തിലാണ് ഇവര്‍ അറസ്റ്റിലായത്. രണ്ട് കൊലപാതക കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്ന പ്രതിയെ വെര്‍ജീനിയയിലേക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ 22-ന് ഇവര്‍ കോടതിയില്‍ ഹാജരാകും.