പി പി ചെറിയാന്‍
ഫ്‌ലോറിഡ: റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിച്ചാല്‍ അമേരിക്കയിലെ ഓരോ മുതിര്‍ന്ന പൗരനും 5,000 ഡോളര്‍ (ട്രംപ് ഡിവിഡന്‍ഡ്) നല്‍കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്. ഡാലസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംഘടിപ്പിച്ച തിരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ട്രംപ് ഈ മഹാന സുന്ദര വാഗ്ദാനം പ്രഖ്യാപിച്ചത് .
വന്‍തുക കടമെടുത്ത് സാമ്പത്തിക രംഗത്തേക്ക് പണം ഒഴുക്കുന്നത് രാജ്യത്ത് പണപ്പെരുപ്പവും സാമ്പത്തിക ബാധ്യതയും വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.കൂടുതല്‍ വരുമാനം ലഭിക്കുകയാണെങ്കില്‍ ജനങ്ങളുടെ നികുതി കുറയ്ക്കുകയാണ് വേണ്ടതെന്ന് ഡിസാന്റിസ് വ്യക്തമാക്കി. യു.എസ് ദേശീയ കടം 40 ട്രില്യണ്‍ ഡോളര്‍ കടന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.