മിനിമോള്‍ ചാക്കോ ഡാളസില്‍ അന്തരിച്ചു

By: 600002 On: Sep 12, 2026, 8:13 AM



പി പി ചെറിയാന്‍

ഡാള്ളസ്: ഡാള്ളസ് കാരള്‍ട്ടണ്‍ ഗ്രീന്‍വേ പാര്‍ക്കില്‍ താമസിച്ചിരുന്ന മിനിമോള്‍ ചാക്കോ (56) അന്തരിച്ചു. കുറച്ചുനാളുകളായി കാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡാള്ളസ് സെലക്ട് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ആലപ്പുഴ കൊടുപ്പുന്ന വൈരം കുടുംബാംഗമാണ്. കഴിഞ്ഞ 15 വര്‍ഷമായി ഡാള്ളസിലാണ് താമസം.

ഭര്‍ത്താവ്: ജോണ്‍സണ്‍ (ഷിജി) / ജോസഫ് ജോണ്‍സണ്‍ ഇലഞ്ഞിക്കല്‍ (ഫോര്‍ട്ട് കൊച്ചി).

മകന്‍: സാം  ജോണ്‍സണ്‍
സംസ്‌കാര ശുശ്രൂഷാ ക്രമം (Funeral Program):

സെപ്തംബര്‍ 12 ശനി :10:00 AM: പൊതുദര്‍ശനവും ജപമാലയും (Visitation and Rosary)  സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് (St Alphonsa Church, 200 S Heartz Road, Coppell)

10:30 AM: സംസ്‌കാര ശുശ്രൂഷാ ബലി (Funeral Mass)  സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് (St Alphonsa Church, Coppell)

11:30 AM: അനുസ്മരണ പ്രസംഗം (Eulogy)

12:30 PM: സെമിത്തേരിയിലെ സംസ്‌കാര ശുശ്രൂഷ (Burial Service)  ഫര്‍നോ സെമിത്തേരി (Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007)

കൂടുതല്‍ വിവരങ്ങള്‍ക്കു:  ഫാ. ജോര്‍ജ്ജ് വാണിയപ്പുരയ്ക്കല്‍: +1 214-830-2562.