ചൈനയിലെ കിഴക്കന്‍ കപ്പല്‍ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 25 പേര്‍ മരിച്ചു. കപ്പലില്‍ തീ പടരുമ്പോള്‍ 42 പേര്‍ ഉള്ളിലുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ടവരില്‍ 5 പേര്‍ക്ക് പരുക്കേല്‍ക്കുകയും 17 പേരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. സ്‌ഫോടനശബ്ദമൊന്നും കേട്ടില്ലെന്നും കപ്പലില്‍ നിന്നും കറുത്ത പുക വന്‍തോതില്‍ ഉയരുന്നത് കണ്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ലൈബീരിയന്‍ പതാക വഹിച്ച ഓഷ്യന്‍ മെലഡി എന്ന ബള്‍ക്ക് കാരിയര്‍ കപ്പലിലാണ് അപകടമുണ്ടായത്.