പ്രസാദ് തീയാടിക്കല്‍
അല്‍ഹസ്സ: സൗദി അറേബ്യയിലെ അല്‍ഹസ്സയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടില്‍ കുഞ്ഞുമോന്‍ സക്കറിയ (മാര്‍ട്ടിന്‍55) ആണ് മരിച്ചത്. 32 വര്‍ഷമായി സൗദിയില്‍ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു.
കഴിഞ്ഞ 15 വര്‍ഷമായി അല്‍ഹസ്സ മുബാറസിലെ നിസാ പോളിക്ലിനിക്കില്‍ ഇന്‍ഷുറന്‍സ് വിഭാഗം ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഇതിന് മുമ്പ് മറ്റൊരു പ്രമുഖ ക്ലിനിക്കില്‍ ഏകദേശം 16 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രവാസ ലോകത്തെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും കുഞ്ഞുമോന്‍ സജീവ സാന്നിധ്യമായിരുന്നു. നവോദയ സാംസ്‌കാരിക വേദിയുടെ സജീവ അംഗം കൂടിയായിരുന്നു അദ്ദേഹം.
ഭാര്യ പ്രീതി കുഞ്ഞുമോന്‍ നിസാ പോളിക്ലിനിക്കില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു.
മക്കള്‍: സക്കറിയ മാര്‍ട്ടിന്‍, സാന്ദ്ര മരിയ മാര്‍ട്ടിന്‍, ജോര്‍ജ്ജ് മാര്‍ട്ടിന്‍.
മൃതശരീരം നിലവില്‍ ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നവോദയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും.