ചൈനയില്‍ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു 

By: 600002 On: Sep 10, 2026, 2:10 PM


ചൈനയില്‍ കഥകളി പഠനകേന്ദ്രം തുടങ്ങാന്‍ ചെറുതുരുത്തിയിലെ കഥകളി സ്‌കൂള്‍. ചൈനീസ് സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച് ചൈനീസ് ചാങ്ക്ഷാ ഷിന്‍സി കള്‍ച്ചറല്‍ കമ്പനിയുമായി ചേര്‍ന്നാണ് പഠനകേന്ദ്രം ആരംഭിക്കുന്നതെന്ന് കഥകളി സ്‌കൂള്‍ ഡയറക്ടര്‍ കലാമണ്ഡലം ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് ചെറുതുരുത്തി കഥകളി സ്‌കൂള്‍.