ടിവികെ നേതൃത്വം നല്‍കുന്ന മുന്നണിയുടെ പേര് തീരുമാനിച്ചു. സെക്യുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി(വെട്രി) അലയന്‍സ് എന്നാണ് പേര്. കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, വിടുതലൈ ചിരുത്തൈകള്‍ കക്ഷി(വിസികെ), എംഡിഎംകെ എന്നീ പാര്‍ട്ടികളാണ് മുന്നണിയിലുള്ളത്.
ചെന്നൈയിലെ ടിവികെ ആസ്ഥാനത്ത് വെച്ച് നടന്ന യോഗത്തിന് ശേഷമാണ് മുന്നണിയുടെ പേര് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ വിജയ്‌യും പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോറുമാകും മുന്നണിയെ നയിക്കുക.