ഡാളസ് KECF രണ്ടാം വാര്‍ഷിക ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 12-ന്

By: 600002 On: Sep 10, 2026, 11:00 AM



 

പി പി ചെറിയാന്‍

ഡാലസ്, ടെക്‌സസ്: കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാം വാര്‍ഷിക 5-on-5 ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 12 ശനിയാഴ്ച ലൂയിസ്വില്ലിലെ MAC സ്‌പോര്‍ട്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ഇര്‍വിങ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളില്‍ ഡാലസ്‌ഫോര്‍ട്ട് വര്‍ത്ത് (DFW) മേഖലയിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കും. 16 നും 35 നും ഇടയില്‍ പ്രായമുള്ള സജീവ ഇടവകാംഗങ്ങള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.

കായികമികവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ സഭകളിലെയും ഇടവകകളിലെയും യുവജനങ്ങളെ ഒരുമിപ്പിക്കാനും പരസ്പര സൗഹൃദവും ക്രൈസ്തവ കൂട്ടായ്മയും ശക്തിപ്പെടുത്താനുമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് KECF പ്രസിഡന്റ് വെരി റവ. രാജു ഡാനിയേല്‍ കോര്‍-എപ്പിസ്‌കോപ്പ അറിയിച്ചു. ഈ മത്സരവേദി യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും KECF അംഗങ്ങള്‍ക്കും കണ്ടുമുട്ടാനും സൗഹൃദം പങ്കിടാനുമുള്ള നല്ലൊരു വേദിയായി മാറുമെന്ന് വൈസ് പ്രസിഡന്റ് റവ. ഫാ. ബേസില്‍ അബ്രഹാം, ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ട്രഷറര്‍ അലക്‌സ് പള്ളിവതുക്കല്‍ എന്നിവര്‍ വ്യക്തമാക്കി.

റവ. ഫാ. മാര്‍ട്ടിന്‍ ബാബു, ലിന്‍ഡ സൈമണ്‍ മാത്യു എന്നിവരാണ് ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാര്‍. ജോയല്‍ സന്തോഷ്, മനോജ് ഡാനിയല്‍, ഫിലിപ്പ് മാത്യു, പ്രിന്‍സ് സാമുവല്‍, ഷാജി രാമപുരം, ഷാനു രാജന്‍, സോണി ജേക്കബ്, സോനു വര്‍ഗീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. ഉഎണ മേഖലയിലെ മുഴുവന്‍ കായികപ്രേമികളെയും KECF അംഗങ്ങളെയും ടൂര്‍ണമെന്റിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു.

പരിപാടിയുടെ വിശദാംശങ്ങള്‍:

തീയതി: സെപ്റ്റംബര്‍ 12, 2026 (ശനിയാഴ്ച)

സമയം: രാവിലെ 8:00 മുതല്‍

വേദി: MAC Sports, 200 Continental Dr, Lewisville, TX 75067

മത്സരരീതി: 5þon-5 Basketball

ഇ-മെയില്‍: KECFDallasTX@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍മാരായ റവ. ഫാ. മാര്‍ട്ടിന്‍ ബാബു (7133040717), ലിന്‍ഡ സൈമണ്‍ മാത്യു (9177164335) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.