പി പി ചെറിയാന്‍
ടെക്‌സസ്: നോര്‍ത്ത് ടെക്‌സസ് സര്‍വകലാശാലയ്ക്ക് (UNT) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കോളേജ് സ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ വംശജരായ അനുരാധ-വികാസ് സിന്‍ഹ ദമ്പതികള്‍ 20 ദശലക്ഷം ഡോളര്‍ (ഏകദേശം 166 കോടി രൂപ) സംഭാവനയായി നല്‍കി.
ഈ പുതിയ കോളേജിന് ദമ്പതികളുടെ പേരാണ് നല്‍കിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, സൈബര്‍ സുരക്ഷ എന്നിവയില്‍ ഉന്നത വിദ്യാഭ്യാസം നല്‍കുന്നതാണ് ഈ പുതിയ സ്ഥാപനം. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനും നൂതന ഗവേഷണങ്ങള്‍ക്കുമായാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുന്നത്. കുടിയേറ്റക്കാരായ തങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കിയ അവസരങ്ങള്‍ മറ്റുള്ളവര്‍ക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദമ്പതികള്‍ വ്യക്തമാക്കി.