ഇന്ത്യയിലെ പ്രമുഖ പെട്രോളിയം കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐ.ഒ.സി) ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു. 2024 നുള്ളില്‍ 10,000 ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ രാജ്യത്തുടനീളം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതില്‍ 2,000 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും.
ഇന്ത്യയിലെ പെട്രോളിയം വിപണിയില്‍ 40 ശതമാനമാനത്തോളം കൈയടക്കിയിരിക്കുന്നത് ഐഒസിയാണ്. ഐഒസിയുടെ പെട്രോള്‍ പമ്പുകളിലായിരിക്കും ഭൂരിഭാഗം ചാര്‍ജിങ് സ്റ്റേഷനുകളും സ്ഥാപിക്കുക. ഇതിനോടകം തന്നെ 76 പെട്രോള്‍ പമ്പുകളില്‍ ചാര്‍ജിങ് പോയിന്റ് സ്ഥാപിച്ചുകഴിഞ്ഞു. 11 പമ്പുകളില്‍ ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങളും സ്ഥാപിച്ചുകഴിഞ്ഞു.
Content Highlights: IOC to start 10000 EV charging stations across the country