സുജിത്ത് ചാക്കോ
ഹൂസ്റ്റണ്‍: ഏലിയാമ്മ ജോര്‍ജ്ജ് (88) ഹൂസ്റ്റണിലെ മിസോറി സിറ്റിയില്‍ സെപ്റ്റംബര്‍ 4,ന് സ്വവസതിയില്‍ നിര്യാതയായി. ദീര്‍ഘകാലം ന്യൂയോര്‍ക്കില്‍ ആരോഗ്യ രംഗത്തെ സേവനത്തിനുശേഷം ഭര്‍ത്താവ് സി.സി. ജോര്‍ജ്ജിനൊപ്പം ടെക്സ്സ്‌സിലെ മിസോറി സിറ്റിയില്‍ ആയിരുന്നു താമസം.
മല്ലപ്പള്ളി താമരശ്ശേരില്‍ കുടുംബാംഗമാണ്. പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.
മക്കള്‍: ജേക്കബ് ജോര്‍ജ്ജ് ( റോണി), സണ്ണി ജോര്‍ജ്ജ്.
മരുമക്കള്‍: ലീന ജേക്കബ്, ജോയ്‌സി ജോര്‍ജ്ജ്
കൊച്ചുമക്കള്‍: സിറില്‍ ജോര്‍ജ്ജ്, ജോസിയാ ജോര്‍ജ്ജ്, അബിഗേല്‍ ജോര്‍ജ്ജ്, മിഹാല്‍ ജേക്കബ്.
പൊതു ദര്‍ശനം: സെപ്റ്റംബര്‍ 11, വെള്ളിയാഴ്ച 5.30PM - 8. 30PM
സംസ്‌കാര ശുശ്രൂഷ: സെപ്റ്റംബര്‍ 12, ശനിയാഴ്ച 9AM - 11AM
St. Mary's Malankara Orthodox Church,
9915 Belknap Rd,
Sugar Land, TX 77498