മാധ്യമ പ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ നിര്യാണത്തില്‍ ഐ പി സി എന്‍ ടി അനുശോചനം രേഖപ്പെടുത്തി

By: 600002 On: Sep 10, 2026, 8:58 AM



 

പി.പി ചെറിയാന്‍

ഡാളസ്: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ജിജോ ജോണ്‍ പുത്തേഴത്ത് (52) നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഐ പി സി എന്‍ ടി പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ . അമേരിക്കയിലെ മലയാളി സമൂഹവുമായി ഇടചേര്‍ന്നു എല്ലാ പ്രവര്‍ത്തനങ്ങളിലും മാര്‍ഗ്ഗദര്‍ശിയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്ടമാണ്. 2015 ലെ രാംനാഥ് ഗോയങ്ക പുരസ്‌കാരം, മലയാള മനോരമയില്‍ പത്രപ്രവര്‍ത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്‌സ് ഗോള്‍ഡ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്. 

ഒട്ടേറെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പുറത്തു കൊണ്ടുവന്നിരുന്നു. ദേശീയ ശ്രദ്ധയാകര്‍ഷിച്ച അദ്ദേഹം മനസ്സില്‍ എന്നും ജീവിക്കും. ഒരു വഴി കാട്ടി, നല്ല സുഹൃത്ത് അങ്ങനെ നല്ല ഓര്‍മ്മക്ക് മുന്‍പില്‍ ഒരു പിടി പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ഐ പി സി എന്‍ ടി പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അറിയിച്ചു.