ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെ ആക്രമണം; ഒരു മരണം

By: 600002 On: Sep 9, 2026, 3:16 PM



 

ഇറാന്‍-യുഎസ് സംഘര്‍ഷം വീണ്ടും രൂക്ഷമായതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ നിരവധി കപ്പലുകള്‍ക്കുനേരെ ആക്രമണമുണ്ടായി. ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെ ആക്രമണം. ഒരു മരണം.ഇന്ന് ഉച്ചയോടെ റാശിദ് തുറമുഖത്ത് നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം ഉണ്ടായത്.

ഒരു കപ്പല്‍ ജീവനക്കാരനെ കാണാനില്ലെന്ന് ഷിപ്പിങ് കമ്പനി വ്യക്തമാക്കി. നിരവധി കപ്പലുകളില്‍ തീപ്പിടിത്തമുണ്ടായതായി ബ്രിട്ടീഷ് സമുദ്രനിരീക്ഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിച്ച 20 കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.