എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍: യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി

By: 600002 On: Sep 9, 2026, 1:13 PM


എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഹീത്രോ, ഗാറ്റ്വിക്ക്, സ്റ്റാന്‍സ്റ്റഡ്, മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം, എഡിന്‍ബറോ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് തടസ്സം റിപ്പോര്‍ട്ട് ചെയ്തത്. പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ യുകെയിലെ വിവിധ വിമാനത്താവളങ്ങളില്‍ വ്യാപകമായ കാലതാമസമുണ്ടായി.

രാജ്യാന്തര വിമാനസര്‍വീസുകളടക്കം റദ്ദാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് NATSന്റെ (National Air Traffic Services) ഫ്‌ളൈറ്റ് പ്രോസസിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് യുകെയിലുടനീളമുള്ള വിമാന സര്‍വീസുകള്‍ വൈകുകയും തടസ്സപ്പെടുകയും ചെയ്തത്. 

തുടക്കത്തില്‍ NATS സാങ്കേതിക പ്രശ്‌നം പരിശോധിച്ചുവരികയാണെന്ന് അറിയിച്ചു. സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നതില്‍ എന്‍ജിനീയര്‍മാര്‍ ശ്രമം തുടരുന്നതായി NATS അറിയിച്ചു.