സിഡ്നിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കള്‍ക്ക് സ്വീകരണവും കുടുംബസംഗമവും

By: 600002 On: Sep 9, 2026, 12:52 PM



സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (WMC) NSW Sydney Australia ടീമിന് പുതിയ നേതൃത്വം നിലവില്‍ വന്നു.

ഷാനു മജീദ് ചെയര്‍മാനായും അസ്ലം ബഷീര്‍ പ്രസിഡന്റായും ഡോ. ഷിനു കിരണ്‍ സെക്രട്ടറിയായും ചുമതലയേറ്റു. മറിയം കാദിരി ട്രഷറര്‍, കിരണ്‍ ജിനാന്‍ വൈസ് പ്രസിഡന്റ്, അഫ്‌സല്‍ എസ്.ആര്‍. ജോയിന്റ് സെക്രട്ടറി, ലിസ ബിനു, വിപിന്‍ കെന്നത്ത് എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും പ്രവര്‍ത്തിക്കും. ആഷിക് ടി.കെ., ഡോ. സോണി ജേക്കബ് എന്നിവര്‍ അഡൈ്വസറി കമ്മിറ്റി അംഗങ്ങളാണ്.

ഫാര്‍ ഈസ്റ്റ് റീജിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സിഡനിയില്‍ എത്തിയ ണങഇ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെയിംസ് കൂടല്‍ എന്നിവര്‍ക്ക് സിഡ്‌നി പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. 

ഫാര്‍ ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് കിരണ്‍ ജെയിംസ്, ഡോ. ഷിനു കിരണ്‍, അനിഷ പണിക്കര്‍, ദീപ നായര്‍, ബാബു ഫിലിപ്പ്, നിയാസ് കനോത്ത്, ജോസ് കെ.പി. തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

ഗ്ലോബല്‍ നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന കുടുംബസംഗമം WMC അംഗങ്ങളുടെ സൗഹൃദവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്ന വേദിയായി. സിഡ്നിയിലെ മലയാളി സമൂഹത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും പുതിയ ടീം നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.