ശബരിമല റോഡുകള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്തി പ്രത്യേക സംഘം

By: 600007 On: Nov 4, 2021, 6:49 PM

കാലവര്‍ഷക്കെടുതി മൂലം ശബരിമല റോഡുകള്‍ക്കുണ്ടായ നാശനഷ്ടം പ്രത്യേക സംഘം വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവു ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് റോഡ് പരിശോധിക്കാനും നിര്‍മ്മാണ പുരോഗതി വിലയിരുത്താനും നിയോഗിച്ചിരുന്നത്. മൂന്ന് ചീഫ് എഞ്ചിനീയര്‍മാരടങ്ങുന്ന സംഘം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ശബരിമല പാതകളിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി. ശബരിമല റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കാലവര്‍ഷം ബാധിച്ചിട്ടുണ്ടോയെന്നും സംഘം പരിശോധിച്ചു. പരിശോധനക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

ശബരിമല റോഡ് പ്രവൃത്തികള്‍ വിലയിരുത്താന്‍ നവംബര്‍ ഏഴിന് പത്തനംതിട്ടയില്‍ പൊതുമരാമത്ത്  ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കലക്ടര്‍മാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Content Highlights: Special team for Sabarimala road evaluation