കാനഡയും മെക്‌സിക്കോയും ഗ്രീന്‍ലന്‍ഡും ക്യൂബയും ഉള്‍പ്പെടെ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുത്തി പുതിയ അമേരിക്കന്‍ ഭൂപടം പങ്കുവെച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപ് ഭൂപടം പങ്കുവെച്ചത്. ഈ പ്രദേശങ്ങള്‍ക്ക് മുകളിലായി അമേരിക്കന്‍ പതാക പതിപ്പിച്ച രീതിയിലുള്ള ഒരു എഐ നിര്‍മിത ചിത്രമാണ് ട്രംപ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിനൊപ്പം അടിക്കുറിപ്പുകളോ വിശദീകരണങ്ങളോ നല്‍കിയിട്ടില്ല. വൈറ്റ്ഹൗസും ഇതിനെ ഒരു ഔദ്യോഗിക നയപ്രഖ്യാപനമായി ചിത്രീകരിക്കുന്ന സൂചനകളൊന്നും നല്‍കിയിട്ടില്ല.