9/11 ഭീകരാക്രമണത്തിന് 25 വര്‍ഷം കഴിഞ്ഞിട്ടും ഭീകരവാദികള്‍ക്ക് ഇപ്പോഴും അതൊരു പ്രചോദനമാണെന്ന് എഫ്.ബി.ഐ

By: 600002 On: Sep 8, 2026, 11:33 AM



പി പി ചെറിയാന്‍

ന്യൂയോര്‍ക്: 9/11 ഭീകരാക്രമണത്തിന് 25 വര്‍ഷം കഴിഞ്ഞിട്ടും അമേരിക്കയ്ക്കുള്ളില്‍ ഭീകരവാദികള്‍ക്ക് ഇപ്പോഴും അതൊരു പ്രചോദനമാണെന്ന് എഫ്.ബി.ഐ (FBI) മുന്നറിയിപ്പ് നല്‍കി.

എഫ്.ബി.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ക്രിസ് റായയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ വീടുകളില്‍ ഇരുന്ന് തന്നെ ആളുകള്‍ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് തടയുക വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. 

വലിയ തോതിലുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ സംവിധാനങ്ങള്‍ സജ്ജമാണെങ്കിലും, അല്‍-ഖ്വെയ്ദ, ഐഎസ് (ISIS) തുടങ്ങിയ സംഘടനകള്‍ അമേരിക്കയ്ക്കുള്ളില്‍ ഒറ്റപ്പെട്ട ആക്രമണകാരികളെ (lone offenders) സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും എഫ്.ബി.ഐ അറിയിച്ചു. പൊതുജനങ്ങളുടെ ജാഗ്രതയാണ് നിലവിലെ പ്രധാന പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.