കുവൈത്തില്‍ ഈ വര്‍ഷം 32,000 വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി

By: 600007 On: Nov 4, 2021, 6:39 PM

2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കുവൈത്തില്‍ 32,000 വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി. അനധികൃതമായി നേടിയ ലൈസന്‍സാണ് ഗതാഗത വിഭാഗം റദാക്കിയത്.

ആഭ്യന്തര മന്ത്രാലയം ഗതാഗത വിഭാഗത്തിന്റെ കണക്ക് പ്രകാരം 41,000 ലൈസന്‍സുകള്‍ പുതിയതായി നല്‍കി. അതേസമയം 2021 ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെ പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതില്‍ 43 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 72,000 ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിരുന്നെങ്കിലും ഈ വര്‍ഷമിത് 41,000 ആയി കുറഞ്ഞതായും റിപ്പോര്‍ട്ട്.


Content Highlights: 32000 foreign national's driving license were cancelled in Kuwait this year