നോര്‍ത്തേണ്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാന പാര്‍ലമെന്റില്‍ WMC ഗ്ലോബല്‍ നേതാക്കള്‍ക്ക് ഊഷ്മള സ്വീകരണം

By: 600002 On: Sep 8, 2026, 10:06 AM


 

ചീഫ് മിനിസ്റ്ററെയും മന്ത്രി ജിന്‍സണ്‍ ചാര്‍ല്‍സിനെയും കേരളത്തിലേക്കും വാഷിങ്ടണ്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിലേക്കും ക്ഷണിച്ചു

ഡാര്‍വിന്‍ ന്മ വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) ഗ്ലോബല്‍ നേതാക്കള്‍ക്ക് നോര്‍ത്തേണ്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാന പാര്‍ലമെന്റില്‍ ഊഷ്മള സ്വീകരണം. ചീഫ് മിനിസ്റ്റര്‍ ലിയ ഫിനോക്ക്യാരോ, മന്ത്രി ജിന്‍സണ്‍ ചാര്‍ല്‍സ് എന്നിവരുമായി ണങഇ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

WMC ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെയിംസ് കൂടല്‍, ഫാര്‍ ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് കിരണ്‍ ജെയിംസ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കേരളവും നോര്‍ത്തേണ്‍ ഓസ്‌ട്രേലിയയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രവാസി മലയാളികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ ചര്‍ച്ചയായി.

ചീഫ് മിനിസ്റ്റര്‍ ലിയ ഫിനോക്ക്യാരോയെയും മന്ത്രി ജിന്‍സണ്‍ ചാര്‍ല്‍സിനെയും കേരളം സന്ദര്‍ശിക്കാനും അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി.യില്‍ നടക്കുന്ന WMC ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനും WMC നേതൃത്വം ക്ഷണിച്ചു.

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ഏകോപിപ്പിക്കുന്ന ണങഇയുടെ പ്രവര്‍ത്തനങ്ങളും ആഗോളതലത്തിലെ സംഘടനയുടെ ഇടപെടലുകളും നേതാക്കള്‍ വിശദീകരിച്ചു.