സോഷ്യല്‍മീഡിയയ്ക്ക് കടിഞ്ഞാണിടാന്‍ ഓസ്‌ട്രേലിയ 

By: 600002 On: Sep 7, 2026, 1:42 PM


സോഷ്യല്‍മീഡിയ കമ്പനികള്‍ക്ക് കടിഞ്ഞാണിടാന്‍ കൂടുതല്‍ കര്‍ശനമായ നടപടികളുമായി ഓസ്‌ട്രേലിയ. 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലോകത്ത് ആദ്യമായി സോഷ്യല്‍മീഡിയ നിരോധനം കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം. ഉപയോക്താക്കള്‍ക്ക് ഇനി സോഷ്യല്‍മീഡിയ കമ്പനികളുടെ അല്‍ഗോരിതം ഓഫ് ചെയ്യാന്‍ കഴിയണം എന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയ. 

കുട്ടികളുടെ സോഷ്യല്‍ മീഡിയ നിരോധനത്തിന് നേതൃത്വം നല്‍കിയ കമ്മ്യൂണിക്കേഷന്‍സ് മിനിസ്റ്റര്‍ അനിക്ക വെല്‍സാണ് പുതിയ നിയന്ത്രണ നടപടികള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. 

മെറ്റ, ഗൂഗിള്‍, ടിക് ടോക്ക് തുടങ്ങിയ സോഷ്യല്‍മീഡിയ കമ്പനികള്‍ അല്‍ഗോരിതം ഓഫ് ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കിയില്ലെങ്കില്‍ അവര്‍ കനത്ത പിഴ നേരിടേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.