സെപ്റ്റംബര്‍ 9 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൂടും അന്തരീക്ഷ ഈര്‍പ്പവും കൂടിയ അന്തരീക്ഷ സ്ഥിതി അനുഭവപ്പെടാന്‍ സാധ്യത. ഈ കാലയളവില്‍ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 3-4°C വരെ ഉയരാനാണ് സാധ്യത.
അതേസമയം, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.