മിയാമി വിമാനത്താവളത്തില്‍ ആമസോണ്‍ ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം: 5 മരണം

By: 600002 On: Sep 7, 2026, 10:05 AM

 

 

പി പി ചെറിയാന്‍ 


ഫ്‌ലോറിഡ: മിയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആമസോണിന്റെ ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി വാഹനങ്ങളില്‍ ഇടിച്ചുണ്ടായ തീപിടുത്തത്തില്‍ കുറഞ്ഞത് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സാന്‍ ഹുആനില്‍ നിന്ന് എത്തിയ ബോയിംഗ് 767 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനം റോഡരികിലെ രണ്ട് സെമി ട്രക്കുകള്‍ക്ക് സമീപമാണ് നിലയുറപ്പിച്ചത്. പൈലറ്റും കോ-പൈലറ്റും വാഹനങ്ങളിലുണ്ടായിരുന്ന ചിലരും ഉള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. 60-ലധികം ഫയര്‍ റെസ്‌ക്യൂ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTSB) സംഘത്തെ അയച്ചിട്ടുണ്ട്.