പി പി ചെറിയാന്‍
കോയമ്പത്തൂര്‍: പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞന്‍ പരേതനായ ഇവാന്‍ജെലിസ്റ്റ് ജെ. വി. പീറ്ററിന്റെയും, പ്രശസ്ത ക്രൈസ്തവ ഗായിക സിസ്റ്റര്‍ നിര്‍മ്മല പീറ്ററിന്റെയും മകന്‍ ബ്രദര്‍ സാങ്കി പീറ്റര്‍ സെപ്റ്റംബര്‍ 5 ശനിയാഴ്ച്ച കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്തരിച്ചു
ചില ആഴ്ചകള്‍ക്ക് മുന്‍പ് സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് തലച്ചോറില്‍ മേജര്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ കോമാ അവസ്ഥയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.
മാതാപിതാക്കള്‍: (ലേറ്റ്) ഇവാന്‍ജെലിസ്റ്റ് ജെ. വി. പീറ്റര്‍, സിസ്റ്റര്‍ നിര്‍മ്മല പീറ്റര്‍
സഹോദരങ്ങള്‍: സിസ്റ്റര്‍ മേഴ്സി പീറ്റര്‍, ബ്രദര്‍ നീനോ പീറ്റര്‍.