പി പി ചെറിയാന്‍
ന്യൂയോര്‍ക് /ആലുവ: എടത്തല നോര്‍ത്ത് ശാന്തിഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ശാന്തി പ്രഭാഷണം 2026' വരുന്ന ചൊവ്വാഴ്ച (സെപ്റ്റംബര്‍ 8) വൈകുന്നേരം 4:30-ന് നടക്കും. 'സമാധാനം സൗഹാര്‍ദ്ദത്തില്‍' എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ പ്രമേയം.
യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ് (യു.സി കോളേജ്) പ്രിന്‍സിപ്പല്‍ ഡോ. മിനി ആലീസ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനും ശാന്തിഗിരി ചെയര്‍മാനുമായ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ശാന്തിഗിരി ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ, കോട്ടയം-കൊച്ചി ഭദ്രാസനാധിപന്‍ റൈറ്റ് റവ. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ഡയറക്ടര്‍ റവ. തോമസ് കെ. മാത്യു, ട്രഷറര്‍ മിസ്റ്റര്‍ ഉമ്മന്‍ ജോണ്‍സണ്‍, സെക്രട്ടറി മിസ്റ്റര്‍ പ്രീതിഷ് കോവൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. എറണാകുളം സെന്റര്‍ സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പ് ഗായകസംഘം ചടങ്ങില്‍ ഗാനമാലപിക്കും. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിച്ചു