ഡാളസില്‍ നിന്നുള്ള വിമാനത്തില്‍ യാത്രക്കാരന്‍ അക്രമാസക്തനായി; സീറ്റില്‍ ബന്ധിച്ചു, ഒടുവില്‍ അറസ്റ്റ്

By: 600002 On: Sep 7, 2026, 8:22 AM



 

പ്രസാദ് തീയാടിക്കല്‍

ഡാലസ്: ഡാലസ്-ഫോര്‍ട്ട് വര്‍ത്തില്‍ നിന്ന് ന്യൂജേഴ്സിയിലെ ന്യൂവാര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ അക്രമാസക്തനായ യാത്രക്കാരന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് വിമാനം ബാള്‍ട്ടിമോറിലേക്ക് വഴിതിരിച്ചുവിട്ടു. സെപ്റ്റംബര്‍ 3-ന് നടന്ന സംഭവത്തില്‍ യാത്രക്കാരനെ ഡക്ട് ടേപ്പും പ്ലാസ്റ്റിക് സിപ്പ് ടൈകളും ഉപയോഗിച്ച് സീറ്റില്‍ ബന്ധിച്ച ശേഷമാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.

അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 618-ലായിരുന്നു സംഭവം. അധികൃതര്‍ പിന്നീട് യാത്രക്കാരനെ അരിസോണ സ്വദേശിയായ 67 വയസ്സുള്ള ആര്‍തര്‍ ലുണ്ടീന്‍ (Arthur Lundeen) എന്ന് തിരിച്ചറിഞ്ഞതായി അആഇ ചലം െറിപ്പോര്‍ട്ട് ചെയ്തു.

വിമാനം യാത്ര തുടരുന്നതിനിടെ ലുണ്ടീന്‍ പ്രകോപിതനായി ജീവനക്കാരോടും മറ്റു യാത്രക്കാരോടും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും വംശീയവും സ്വവര്‍ഗ്ഗവിരുദ്ധവുമായ അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് മറ്റൊരു യാത്രക്കാരനോട് ശാരീരികമായി ആക്രമണപരമായി പെരുമാറിയതോടെയാണ് സ്ഥിതി രൂക്ഷമായത്.

വിമാനത്തിലുണ്ടായിരുന്ന മുന്‍ നിയമപാലന ഉദ്യോഗസ്ഥനായ ഖൗമി ങലഷശമ ഉള്‍പ്പെടെയുള്ള യാത്രക്കാരും വിമാന ജീവനക്കാരും ചേര്‍ന്ന് ഇയാളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ മെജിയയുടെ കൈയില്‍ കടിച്ചതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് സിപ്പ് ടൈ ഉപയോഗിച്ച് കൈകള്‍ ബന്ധിക്കുകയും ഡക്ട് ടേപ്പ് ഉപയോഗിച്ച് സീറ്റില്‍ ഉറപ്പിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് വിമാനം രാത്രി ഏകദേശം 10:15-ഓടെ Baltimore/Washington International Thurgood Marshall Airport (BWI)ല്‍ ഇറക്കി. അവിടെ Maryland Transportation Authority Police വിമാനത്തിലെത്തി ലുണ്ടീനെ കസ്റ്റഡിയിലെടുത്തു.

ലുണ്ടീനെതിരെ disorderly conduct, second-degree assault എന്നീ സംസ്ഥാനതല കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വിമാനത്തിനുള്ളില്‍ നടന്ന സംഭവത്തെക്കുറിച്ച് FBI അന്വേഷണം തുടരുകയാണ്. ഫെഡറല്‍ കുറ്റങ്ങള്‍ ചുമത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കാന്‍ Maryland U.S. Attorney's Office മായി ആലോചിക്കുമെന്നും എആക അറിയിച്ചു.

യാത്രക്കാരനെ വിമാനത്തില്‍ നിന്ന് നീക്കിയ ശേഷം വിമാനം ന്യൂവാര്‍ക്കിലേക്കുള്ള യാത്ര തുടര്‍ന്നു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും വിമാനത്തിനുള്ളിലെ അക്രമം ഒരു സാഹചര്യത്തിലും അംഗീകരിക്കില്ലെന്നും അമേരിക്കന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി.

2026-ല്‍ ഇതുവരെ 1,100-ലധികം അക്രമാസക്തമോ നിയന്ത്രണം വിട്ടതോ ആയ യാത്രക്കാരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിമാനക്കമ്പനികള്‍ എഅഅയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍.