ആൽബെർട്ടയിലെ 70 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം

By: 600007 On: Nov 4, 2021, 5:24 AM

ആൽബെർട്ടയിലെ 70 വയസ്സും അതിനു മുകളിലുള്ളവർ,ആരോഗ്യ പ്രവർത്തകർ, രണ്ട് ഡോസ് അസ്ട്രസെനെക്ക അല്ലെങ്കിൽ ഒരു ഡോസ് ജാൻസെൻ സ്വീകരിച്ചവർ,18 വയസ്സിന് മുകളിൽ ഉള്ള ഫസ്റ്റ് നേഷൻ, ഇൻയൂട്ട്, മെറ്റിസ് എന്നീ വിഭാഗത്തിൽ പെട്ടവർക്കും നവംബർ 8 തിങ്കളാഴ്ച മുതൽ കോവിഡ് ബൂസ്റ്റർ ഡോസുകൾക്കുള്ള അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാം. രണ്ടാം ഡോസ് എടുത്ത് എട്ട് ആഴ്ച കഴിഞ്ഞ പ്രതിരോധശേഷി കുറയുന്ന അവസ്ഥകളുള്ള ആളുകൾക്കും കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണ്. കുറഞ്ഞത് ആറ് മാസം മുമ്പെങ്കിലും രണ്ടാമത്തെ ഡോസ് എടുത്തവർക്ക് നവംബർ 8 മുതൽ, ആൽബെർട്ട ഹെൽത്ത് സർവീസസ്, ഫാർമസി വഴിയോ, 811-ൽ വിളിച്ചോ  അപ്പോയ്ന്റ്മെന്റുകൾ എടുക്കാവുന്നതാണ്.