ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: കേരളീയ തനിമയും പാരമ്പര്യവും സൗഹൃദവും ഒത്തുചേര്‍ന്ന കുറവിലങ്ങാട് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (KAGH) ഓണാഘോഷം പ്രൗഢഗംഭീരമായി. ആഗസ്റ്റ് 30 ഞായറാഴ്ച ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷത്തില്‍ ക്യാപ്റ്റന്‍ മനോജ് പൂപ്പാറ മുഖ്യാതിഥിയായി. അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ ആഘോഷത്തില്‍ പങ്കെടുത്തു.
പരമ്പരാഗത കേരളീയ കലാരൂപങ്ങളുടെയും ഓണക്കാഴ്ചകളുടെയും അകമ്പടിയോടെയാണ് ആഘോഷപരിപാടികള്‍ അരങ്ങേറിയത്. നൃത്തച്ചുവടുകളോടെ മാവേലിയുടെ എഴുന്നള്ളത്ത്, താലപ്പൊലി, വെഞ്ചാമരം, മുത്തുക്കുടകള്‍, പുലികളി, ചെണ്ടമേളം, അത്തപ്പൂക്കളം തുടങ്ങിയവ ആഘോഷത്തിന് മിഴിവേകി. തിടമ്പും വെഞ്ചാമരങ്ങളും മുത്തുക്കുടകളും അണിഞ്ഞ ഗജവീരന്മാരുടെ കൂറ്റന്‍ കട്ട്ഔട്ടുകള്‍ വേദിയുടെയും ആഘോഷപരിസരത്തിന്റെയും പ്രധാന ആകര്‍ഷണമായി.
വിവിധ നൃത്തപരിപാടികള്‍, തിരുവാതിര, പാട്ടുകള്‍, കോമഡി കഥാപ്രസംഗം തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. കലാകാരന്മാരുടെ പ്രകടനങ്ങള്‍ക്ക് നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് പ്രതികരിച്ചത്. ഗഅഏഒലെ ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് ആവേശത്തോടെ പങ്കെടുത്ത വള്ളംകളി ഓണാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി. ആവേശം നിറച്ച വള്ളംകളി കാണികള്‍ക്ക് ഏറെ ആസ്വാദ്യകരമായി.
ഓണാഘോഷ പരിപാടികളില്‍ എത്തിച്ചേര്‍ന്നവരില്‍ നിന്നും കുറവിലങ്ങാട് മന്നന്‍, മങ്ക, കുമാരി, കുമാരന്‍, പ്രിന്‍സ്, പ്രിന്‍സസ്സ് എന്നിവരെ തിരഞ്ഞെടുത്ത് ക്രൗണ്‍ നല്‍കി ആദരിച്ചു.
ഗഅഏഒ പ്രസിഡന്റ് ജോമോന്‍ ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു ഓണാഘോഷത്തിന്റെ സംഘാടനം. സെക്രട്ടറി ലതീഷ് കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ആനീസ് ഷാജി, ട്രഷറര്‍ സിനു വെട്ടിയാനി എന്നിവര്‍ക്കൊപ്പം കമ്മിറ്റി അംഗങ്ങളായ ഷാജി ജോസ്, ടാസ് മോന്‍, സൂസന്‍, മനോജ്, ജിജോയ്, ബിജോയ്, സിറിയക്, ജോര്‍ജ്, രഞ്ജു, സണ്ണി എന്നിവരും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
അസോസിയേഷന്‍ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമവും അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണവുമാണ് ആഘോഷം ഇത്രയും വിജയകരമാക്കാന്‍ സഹായിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തിന്റെ തനത് ഓണക്കാല പാരമ്പര്യങ്ങളും സ്‌നേഹവും സൗഹൃദവും ഒരുമയും വിളിച്ചോതിയ ഗഅഏഒ ഓണാഘോഷം, അമേരിക്കന്‍ മണ്ണിലും മലയാളത്തിന്റെ സാംസ്‌കാരിക പൈതൃകം പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്ന ശ്രദ്ധേയമായ കൂട്ടായ്മയായി മാറി.