പി പി ചെറിയാന്‍
ദക്ഷിണേഷ്യന്‍ വംശജര്‍ക്കെതിരെയുള്ള വിദ്വേഷവും അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് യു.എസ്. കോണ്‍ഗ്രസ് അംഗം രാജ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു. വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന ദേശീയ റൗണ്ട് ടേബിള്‍ യോഗത്തില്‍ ഇന്ത്യന്‍-അമേരിക്കന്‍ എം.പിമാരായ പ്രമീള ജയപാല്‍, അമി ബെറ, സുഹാസ് സുബ്രഹ്‌മണ്യം, ശ്രീ താനെദാര്‍ എന്നിവരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളും പങ്കെടുത്തു.
വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കൃത്യമായ റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള 'ഹേറ്റ് ക്രൈംസ് കമ്മീഷന്‍ ആക്ട്' കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. അമേരിക്കയില്‍ ആരായാലും വംശത്തിന്റെയും മതത്തിന്റെയും പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടരുതെന്ന് രാജ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.