റോഡിലേക്ക് ചാടിയ പന്നിക്കൂട്ടത്തെ വെട്ടിച്ച് കാറോടിക്കുന്നതിനിടയമുണ്ടായ അപകടത്തില്‍ 63 കാരന്‍ ദാരുണമായി കൊല്ലപ്പെട്ടു

By: 600002 On: Sep 5, 2026, 3:27 PM



 

പി പി ചെറിയാന്‍

ഒക്ലഹോമ: ഒക്ലഹോമയില്‍ റോഡിലേക്ക് ചാടിയ പന്നിക്കൂട്ടത്തെ വെട്ടിച്ച് കാറോടിക്കുന്നതിനിടയമുണ്ടായ അപകടത്തില്‍ 63 കാരന്‍ ദാരുണമായി കൊല്ലപ്പെട്ടു. റോജര്‍ ഗ്രിഗറി കമിങ്‌സ് എന്നയാളാണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഒക്ലഹോമ സിറ്റിക്ക് സമീപത്തുവെച്ച് പന്നിക്കൂട്ടത്തിന് ഇടയിലേക്ക് കാര്‍ വരുന്നത് കണ്ട് അദ്ദേഹം വെട്ടിച്ചതിനെത്തുടര്‍ന്ന് വാഹനം റോഡരികിലെ തോടിലേക്ക് മറിയുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതിനാല്‍ വാഹനം മറിഞ്ഞപ്പോള്‍ അദ്ദേഹം പുറത്തേക്ക് തെറിച്ചു വീഴുകയും കാറിനടിയില്‍പ്പെട്ട് മരണപ്പെടുകയുമായിരുന്നു. 

നാല് പതിറ്റാണ്ടോളം മാര്‍ലോ ലംബറില്‍  ജോലി ചെയ്ത് അടുത്തിടെ വിരമിച്ച അദ്ദേഹം പ്രദേശത്തെ പ്രമുഖ വ്യക്തിയായിരുന്നു. ഒക്ലഹോമയില്‍ കാട്ടുപന്നികളുടെ ശല്യം വര്‍ധിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു.