അദാനിയുടെ സഹപ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ആവശ്യം തള്ളി യു.എസ് ജഡ്ജി

By: 600002 On: Sep 5, 2026, 10:16 AM



പി പി ചെറിയാന്‍

അദാനിയുടെ സഹപ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യം തള്ളി യു.എസ് ജഡ്ജി. ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമര്‍ശനംകോടികളുടെ കൈക്കൂലി കേസില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ സഹപ്രതികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ പിന്‍വലിക്കണമെന്ന യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യം ഫെഡറല്‍ കോടതി തള്ളി.

പ്രോസിക്യൂഷന്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതാണ് ജഡ്ജി ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്.  അദാനിക്കെതിരെയുള്ള ചില കുറ്റങ്ങള്‍ നേരത്തെ കോടതി ഒഴിവാക്കിയിരുന്നെങ്കിലും, സഹപ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ പിന്‍വലിക്കുന്നതില്‍ ഉഛഖ കൃത്യമായ കാരണങ്ങളും വസ്തുതകളും നല്‍കിയില്ലെന്ന് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി നിക്കോളാസ് ഗാരൗഫിസ് വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച ജഡ്ജി, ഉഛഖയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ട്രെന്റ് മ്‌കോര്‍ട്ടറുടെ സമീപനത്തെ ചോദ്യം ചെയ്യുകയും ചെയ്തു.  

14 പേജുള്ള ഉത്തരവിലാണ് ജഡ്ജി നിക്കോളാസ് ഗാരൗഫിസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ട്രെന്റ് മ്‌കോര്‍ട്ടര്‍ ആവശ്യമായ വസ്തുതകളും തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും, അടിസ്ഥാനരഹിതമായ വാദങ്ങളാണ് ഉന്നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആവശ്യമായ രേഖകളും വസ്തുതകളും ഹാജരാക്കിയാല്‍ കേസ് പിന്‍വലിക്കുന്നത് പിന്നീട് പരിഗണിക്കാമെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം, കോടതിവിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് അറിയിച്ചിട്ടുണ്ട്. സൗരോര്‍ജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ 2024 അവസാനത്തിലാണ് അദാനിക്കും മറ്റ് പ്രതികള്‍ക്കുമെതിരെ യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയത്.