70 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബൂസ്റ്റർ ഡോസ് നൽകാൻ ഒരുങ്ങി ഒന്റാരിയോ

By: 600007 On: Nov 3, 2021, 7:50 PM

 

ഒന്റാരിയോയിലെ 70 വയസ്സും അതിനു മുകളിലുള്ളവർ,ആരോഗ്യ പ്രവർത്തകർ, വൈറൽ വെക്റ്റർ വാക്സിൻ -അതായത് രണ്ട് ഡോസ് അസ്ട്രസെനെക്ക അല്ലെങ്കിൽ ഒരു ഡോസ് ജാൻസെൻ സ്വീകരിച്ച വ്യക്തികൾ,ഫസ്റ്റ് നേഷൻ, ഇൻയൂട്ട്, മെറ്റിസ് എന്നീ വിഭാഗത്തിൽ പെട്ടവർക്കും ശനിയാഴ്ച് മുതൽ കോവിഡ് ബൂസ്റ്റർ ഡോസുകൾക്കുള്ള അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാം. 

കുറഞ്ഞത് ആറ് മാസം മുമ്പെങ്കിലും രണ്ടാമത്തെ ഡോസ് എടുത്തവർക്ക് ശനിയാഴ്ച രാവിലെ 8 മണി മുതൽ അപ്പോയിന്റ്മെന്റ് ബുക്കിംഗ് ആരംഭിക്കാമെന്ന് ഗവൺമെൻറ് അറിയിച്ചു.  ബൂസ്റ്റർ ഷോട്ടിന് അർഹതയുള്ളവർക്ക് അവരുടെ ആദ്യ സീരീസിൽ ഏത് തരത്തിലുള്ള വാക്‌സിനാണ് ലഭിച്ചതെന്നത് പരിഗണിക്കാതെ തന്നെ, ഫൈസർ അല്ലെങ്കിൽ മോഡേണ പോലെയുള്ള എംആർഎൻഎ വാക്‌സിൻ ഡോസ് ആവും നൽകുക. 

അർഹരായവർക്ക് ഒന്റാരിയോ വാക്സിൻ പോർട്ടൽ വഴിയോ പ്രൊവിൻഷ്യൽ വാക്സിൻ കോൺടാക്റ്റ് സെന്ററിൽ 1-833-943-3900 എന്ന നമ്പറിൽ വിളിച്ചോ,തിരഞ്ഞെടുത്ത ഫാർമസികൾ വഴിയും അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.