കാനഡയിലെ ബി.സി ഹൈവേ 1-ൽ കാർ ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ ടെസ്‌ല ഡ്രൈവറെ ബി.സി ഹൈവേ പട്രോൾ പിടികൂടി. ഓഗസ്റ്റ് 27-ന് രാവിലെ ലാങ്‌ലിയിലെ 248-ാം സ്ട്രീറ്റിന് സമീപത്താണ് സംഭവം നടന്നത്.
മറ്റൊരു അടിയന്തിര കേസിനായി പോവുകയായിരുന്ന പട്രോളിങ് ഉദ്യോഗസ്ഥനാണ് സ്റ്റിയറിങ് വീലിൽ കൈവയ്ക്കാതെ, കണ്ണുകളടച്ച് ഡ്രൈവ് ചെയ്യുകയായിരുന്ന ഡ്രൈവറെ ശ്രദ്ധിച്ചത്. തുടർന്ന് വാഹനം തടഞ്ഞുനിർത്തി ഡ്രൈവറെ പരിശോധിക്കുകയായിരുന്നു. പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങളിൽ ഡ്രൈവർ ഉറങ്ങുകയായിരുന്നുവെന്ന് വ്യക്തമായി കാണാമെങ്കിലും, താൻ ഉറങ്ങിയിട്ടില്ലെന്നാണ് അയാൾ അവകാശപ്പെട്ടത്.
ശ്രദ്ധയില്ലാതെ അപകടകരമായി വാഹനമോടിച്ചതിന് 368 ഡോളറും, ലൈസൻസ് കൈവശമില്ലാത്തതിന് 81 ഡോളറും ഉൾപ്പെടെ വലിയൊരു തുകയാണ് പൊലീസ് പിഴയായി ചുമത്തിയത്.സ്വയം ഓടുന്ന (ഓട്ടോമേറ്റഡ്) സാങ്കേതികവിദ്യയുള്ള വാഹനങ്ങളാണെങ്കിൽ പോലും ഡ്രൈവർമാർ റോഡിൽ പൂർണ്ണ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് ബി.സി ഹൈവേ പട്രോൾ മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങൾ റോഡിലുള്ള മറ്റുള്ളവരുടെ ജീവന് വലിയ ഭീഷണിയാണെന്നും, പൊലീസിന്റെ സമയം പാഴാക്കുകയാണെന്നും സർജന്റ് മൈക്കൽ മക്ലാഫ്ലിൻ പറഞ്ഞു. സാങ്കേതികവിദ്യ എത്രത്തോളം വളർന്നാലും മനുഷ്യന്റെ ശ്രദ്ധയ്ക്ക് അതൊരു ബദലാകില്ലെന്നും അധികൃതർ വ്യക്തമാക്കി.