സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് സംഘടിപ്പിക്കുന്ന ദ്വിദിന നേതൃത്വ ശില്‍പ്പശാല റീ ഇമാജിനിംഗ് കേരളം ആരംഭിച്ചു. ഐഐഎംകെ ക്യാമ്പസില്‍ രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പില്‍ മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിസഭാംഗങ്ങളും, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒഎസ്ഡി, സ്‌റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്നിവര്‍ പങ്കെടുക്കും. ഐഐഎംകെ അധ്യാപരും രാജ്യാന്തര വിദഗ്ധരും വിവിധ സെഷനുകള്‍ നയിക്കും.