അഭിജീത് ദീപ്‌കെ നയിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ ആദ്യ വിമത നീക്കം. മുന്‍ വൊളന്റിയറായ മനീഷ് ബ്രഹ്‌മഭട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ഡെമോക്രാറ്റിക് (സിജെപി-ഡി) എന്ന പുതിയ വിഭാഗം രൂപീകരിച്ചു. യുവാക്കളുടെ പ്രസ്ഥാനത്തെ ദീപ്‌കെ തനിക്കിഷ്ടമുള്ള ആളുകളെ മാത്രം ഉള്‍പ്പെടുത്തി കേജ്രിവാള്‍ ടീം ആക്കിയെന്ന് ബ്രഹ്‌മഭട്ട് ആരോപിച്ചു.
മുന്‍പ് ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരാണ് സിജെപി നേതൃത്വത്തില്‍ കൂടുതലുള്ളതെന്നും ബിജെപിയെ എതിര്‍ക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിക്കുന്നു.