ഫ്രാന്‍സിനെയും ഇറ്റലിയെയും പിന്നിലാക്കി ഇന്ത്യന്‍ നെയ്യ് 

By: 600002 On: Sep 4, 2026, 7:02 AM

 

ലോകത്ത് ഏറ്റവും മികച്ചതും പ്രശസ്തവുമായ ബട്ടറുകളുടെ പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യയില്‍ നിന്നുള്ള രണ്ട് ഡയറി ബ്രാന്‍ഡുകള്‍. ലോകമെമ്പാടുമുള്ള ഭക്ഷണങ്ങളെയും രുചികളെയും കുറിച്ച് ആളുകള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന പ്രശസ്തമായ ടേസ്റ്റ് അറ്റ്‌ലസ് പ്ലാറ്റ്‌ഫോം ആണ് പുതിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് തുടങ്ങിയ വമ്പന്‍ രാജ്യങ്ങളോട് മത്സരിച്ചാണ് ഇന്ത്യയുടെ സ്വന്തം നെയ്യ് ആഗോള പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 

പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഗിര്‍ ഓര്‍ഗാനിക്കിന്റെ എ2 ഗിര്‍ കൗ ഗീ, അമുലിന്റെ പ്യുവര്‍ ഗീ എന്നീ രണ്ട് ഉല്‍പ്പന്നങ്ങളാണ് ഇടംപിടിച്ചിട്ടുള്ളത്. പട്ടികയില്‍ ആറാം സ്ഥാനമാണ് ഈ രണ്ട് ബ്രാന്‍ഡുകളും പങ്കിടുന്നത്. 

ഓസ്‌ട്രേലിയയില്‍ നിന്നുള്ള പെപെ സയാസ്, വെസ്റ്റേണ്‍ സ്റ്റാര്‍ എന്നീ ബ്രാന്‍ഡുകള്‍ക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനം ലഭിച്ചത്.