ആഷിഖ് ഉസ്മാന്‍ നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രം ഡിസംബര്‍ 24ന് തിയേറ്ററുകളില്‍ എത്തും. പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം പോലീസ് വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നതിന്റെയും തുടരും കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെയും പ്രതീക്ഷയിലും ആവേശത്തിലുമാണ് പ്രേക്ഷകര്‍.