അമേരിക്കയുടെ 250 ആം സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഒരു ഡോളര്‍ നാണയത്തില്‍ പ്രത്യക്ഷപ്പെട്ടത് ഡൊണാള്‍ഡ് ട്രംപിന്റെ മുഖം. പ്രസിഡന്റിന്റെ മുഖം ആലേഖനം ചെയ്ത പ്രത്യേക നാണയം യുഎസ് മിന്റ് ബുധനാഴ്ച വിപണിയിലെത്തിച്ചു.
നാണയത്തിന്റെ മുന്‍വശത്താണ് ട്രംപിന്റെ മുഖം. മറുഭാഗത്ത് അമേരിക്കയുടെ ദേശീയചിഹ്നമായ ഗ്രേറ്റ് സീലും. സ്വര്‍ണനിറത്തിലുള്ള നാണയത്തിന്റെ മുകള്‍ഭാഗത്ത് ലിബര്‍ട്ടി എന്നും താഴെ 1776-2026 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.