തങ്കമ്മ യോഹന്നാന്‍ എബ്രഹാമിന്റെ സംസ്‌കാരം സെപ്റ്റംബര്‍ 5-ന് ഡാളസില്‍

By: 600002 On: Sep 4, 2026, 4:18 AM



 

പ്രസാദ് തീയാടിക്കല്‍

ഡാളസ്: ഓഗസ്റ്റ് 20-ന് നിര്യാതയായ തങ്കമ്മ യോഹന്നാന്‍ എബ്രഹാം (77) ന്റെ പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും സെപ്റ്റംബര്‍ 5 ശനിയാഴ്ച രാവിലെ 9:00 മണി മുതല്‍ പ്ലൈനോയിലുള്ള സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടക്കും. തുടര്‍ന്ന് ഭൗതികശരീരം റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ സംസ്‌കരിക്കും.

കണ്ടന്‍കുളത്ത് പരേതനായ കെ. എ. എബ്രഹാമിന്റെ ഭാര്യയാണ് തങ്കമ്മ യോഹന്നാന്‍ എബ്രഹാം. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടില്‍ കുടുംബാംഗമാണ് പരേത.

ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് ആന്‍ഡ്രൂസ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് വൈദികന്‍ റവ. റോയ് തോമസിന്റെ പിതൃസഹോദരന്റെ ഭാര്യയാണ്. ദീര്‍ഘവര്‍ഷങ്ങള്‍ നഴ്‌സായി സേവനമനുഷ്ഠിച് വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

മകന്‍: ഡോ. എ. ബി. എബ്രഹാം. മരുമകള്‍: സൂസന്‍ എബ്രഹാം. കൊച്ചുമകന്‍: ഈറ്റന്‍ എബ്രഹാം

സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച്
3760 14th St
Plano, TX 75074

Rolling Oaks Cemetery
400 Freeport Pkwy
Coppell, TX 75019

കൂടുതല്‍ വിവരങ്ങള്‍ക്ക്:
എബി എബ്രഹാം
ഫോണ്‍: 214-641-9951