പലിശ നിരക്കുകളിൽ മാറ്റമില്ലാതെ ബാങ്ക് ഓഫ് കാനഡ; കടക്കെണിയിലായ കുടുംബങ്ങൾക്ക് ആശ്വാസമില്ല

By: 600110 On: Sep 3, 2026, 2:07 PM

 

 

കാനഡയിൽ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ബാങ്ക് ഓഫ് കാനഡ (Bank of Canada). ബാങ്കിന്റെ മുഖ്യ പലിശ നിരക്ക്  2.25 ശതമാനമായി തന്നെ തുടരുമെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കി. നിലവിൽ കടബാധ്യത മൂലം വലയുന്ന സാധാരണക്കാർക്ക് ഈ തീരുമാനം ഉടനടി വലിയ ആശ്വാസമൊന്നും നല്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

പലിശ നിരക്ക് വർദ്ധിപ്പിക്കാത്തതിനാൽ നിലവിലുള്ള വായ്പ ചെലവുകൾ ഉയരില്ലെന്നത് തൽക്കാലത്തേക്ക് ആശ്വാസമാണ്. എന്നാൽ, വലിയ തോതിലുള്ള വായ്പാ തിരിച്ചടവുകളും സാധനങ്ങളുടെ കടുത്ത വിലക്കയറ്റവും കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ഇതുകൊണ്ട് പെട്ടെന്ന് പ്രയോജനമൊന്നുമുണ്ടാകില്ലെന്ന് സാമ്പത്തിക വിദഗ്ധനായ സ്റ്റീവ് ഹാറ്റ്സിപാന്റലിസ് വ്യക്തമാക്കി.

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സാമ്പത്തിക ബാധ്യതകളും ജീവിതച്ചെലവുകളുമാണ് കനേഡിയൻ കുടുംബങ്ങൾ ഇപ്പോൾ നേരിടുന്നത്. അതിനാൽ കുടുംബ ബജറ്റിന്റെ മുൻഗണനകൾ മാറ്റിമറിച്ച്, ഉയർന്ന പലിശയുള്ള വായ്പകൾ എത്രയും വേഗം അടച്ചുതീർക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കടുത്ത സാമ്പത്തിക അനിശ്ചിതത്വങ്ങളും മാനസികസമ്മർദ്ദവും കാരണം ആളുകൾക്കിടയിൽ അനാവശ്യമായി പണം ചെലവഴിക്കുന്ന പ്രവണത വർദ്ധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ പശ്ചാത്തലത്തിൽ ഉയർന്ന പലിശയുള്ള കടങ്ങൾ എത്രയും വേഗം അടച്ചുതീർക്കാനും അനാവശ്യ ചെലവുകൾ ഒഴിവാക്കാനുമാണ് മുൻഗണന നല്കേണ്ടതെന്ന് വിദഗ്ധർ പറയുന്നു.